കാജോള്‍ നായികയാകുന്ന ഹെലികോപ്റ്റര്‍ ഈലയുടെ റിലീസ് മാറ്റിവെച്ചു

കാജോള്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രം ഹെലികോപ്റ്റര്‍ ഈലയുടെ റിലീസ് ഒക്ടോബര്‍ 12ലേക്ക് മാറ്റിവെച്ചു. സെപ്റ്റംബര്‍ 7നായിരുന്നു ആദ്യം റിലീസ് പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ പ്രദീപ് ഡെങ്കിപ്പനി മൂലം ആശുപത്രിയില്‍ ചികിത്സയിലാണ്. ആയതിനാല്‍ സംവിധായകനെ കൂടാതെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കാനാകില്ലെന്ന് അജയ് ദേവ്ഗണ്‍ അറിയിച്ചു.

നാഷണല്‍ അവാര്‍ഡ് വിന്നിങ് ആക്ടര്‍ റിധി സെന്‍ കാജോളിന്റെ മകന്റെ വേഷത്തിലെത്തുന്നുണ്ട്. കാജോളിന്റെ ഭര്‍ത്താവ് അജയ് ദേവ്ഗണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

കാജോള്‍ അമ്മയുടെയും നല്ലൊരു ഗായികയുടെയും വേഷത്തിലാണ് എത്തുന്നത്. അമ്മ അവരുടെ ഏകമകനെ വളര്‍ത്താന്‍ അവളുടെ എല്ലാ സ്വപ്നങ്ങളും ഉപേക്ഷിക്കുന്നു. സംരക്ഷകയായ അമ്മ മകന്റെ സ്വകാര്യതയില്‍ കടന്നുകയറാന്‍ മകന്‍ പഠിക്കുന്ന കോളേജില്‍ ചേരാന്‍ തീരുമാനിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തില്‍. കാജോളിനും റിധിക്കും പ്രേക്ഷകരെ കൈയിലെടുക്കാന്‍ കഴിയുമെന്നത് തീര്‍ച്ച.

Top