ഇറാഖില്‍ യുഎസ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു ; മരണം സംഭവിച്ചതായി സൂചന

us-helicopter

വാഷിംഗ്ടണ്‍: ഇറാഖില്‍ ഏഴു പേരുമായി പറന്നുയര്‍ന്ന യുഎസ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. എച്ച്എച്ച്60 പാവ് ഹാക് ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്.

സിറിയന്‍ അതിര്‍ത്തിക്ക് സമീപം അന്‍ബര്‍ പ്രവിശ്യയിലെ അല്‍ ക്വയിമിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അപകടത്തില്‍ മരണം സംഭവിച്ചതായാണ് സൂചന.

അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചതായി യുഎസ് പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഹെലികോപ്റ്റര്‍ തകരാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

Top