ഭൂകമ്പ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 14 മരണം

helicopter

മെക്‌സിക്കോ: മെക്‌സിക്കോയില്‍ ഭൂകമ്പബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ സൈനീക ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് പതിനാലു പേര്‍ കൊല്ലപ്പെട്ടു.

ഭൂകമ്പ ബാധിത മേഖലയിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനിടെ പ്രമുഖര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററാണ് നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്ന് വീണത്.

മെക്‌സിക്കോ ആഭ്യന്തരമന്ത്രിയും തെക്ക് പടിഞ്ഞാറന്‍ ഓക്‌സാക്കയിലെ ഗവര്‍ണറും അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മെക്‌സിക്കോയില്‍ ഭൂചലനം ഉണ്ടായത്.

Top