പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി പോയ ഹെലികോപ്റ്റര്‍ ഉത്തരാഖണ്ഡില്‍ തകര്‍ന്ന് വീണു

ഉത്തരാഖണ്ഡ്: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തിനായി പോയ ഹെലികോപ്റ്റര്‍ ഉത്തരാഖണ്ഡില്‍ തകര്‍ന്ന് വീണു. മൂന്ന് പേരാണ് അപകടസമയത്ത് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.


ഉത്തരകാശി ജില്ലയിലെ മോറിയില്‍ നിന്ന് മോള്‍ഡിയിലേക്ക് പോകുന്നതിനിടെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടത്. ഹെലികോപ്റ്റര്‍ പൈലറ്റ് രാജ്പാല്‍, കോ പൈലറ്റ് കപ്താല്‍ ലാല്‍, പ്രദേശവാസി രമേശ് സാവര്‍ എന്നിവരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത് എന്നാണ് വിവരം.

Top