സിറിയന്‍ സൈനിക ഹെലികോപ്ടറിന് നേരെ മിസൈലാക്രമണം; സൈനികര്‍ മരിച്ചു

സിറിയ: സിറിയന്‍ സൈനിക ഹെലികോപ്ടറിന് നേരെ മിസൈല്‍ ആക്രമണമുണ്ടായതായി സിറിയന്‍ സേന. സംഭവത്തില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നതായും സേനാംഗങ്ങള്‍ അറിയിച്ചു. ഇഡ്ലിബ് പ്രവശ്യയില്‍ വെച്ചായിരുന്നു ആക്രമണം നടന്നത്. സംഭവത്തില്‍ ഹെലികോപ്ടറിലുണ്ടായിരുന്ന മുഴുവന്‍ സൈനികരും മരണപ്പെട്ടതായും സേന അറിയിച്ചു.

ഇന്നലെ 1.40 ഓടെയാണ് ആക്രമണമുണ്ടായത്. തുര്‍ക്കി അനുകൂല തീവ്രവാദ സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഈ ആഴ്ച്ചയില്‍ തകരുന്ന സിറിയന്‍ സൈനിക സംഘത്തിന്റെ രണ്ടാമത്തെ ഹെലികോപ്ടറാണിത്.

Top