മാലിയില്‍ ഹെലികോപ്റ്റര്‍ അപകടം, രണ്ടു യുഎന്‍ സൈനികര്‍ മരിച്ചു

ബമാക്കോ: മാലിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ടു യുഎന്‍ സൈനികര്‍ മരിച്ചു.

വടക്കന്‍ മാലിയിലെ ഗയോയിലാണ് സംഭവമുണ്ടായത്. യുഎന്‍ സമാധാന ദൗത്യങ്ങള്‍ക്കായി മാലിയിലെത്തിയ ജര്‍മന്‍ സൈനികരാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

സാങ്കേതിക തകരാറാണ് ഹെലികോപ്റ്റര്‍ തകരാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും യുഎന്‍ ഡെപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹഖ് പറഞ്ഞു.

2013 മുതല്‍ യുഎന്‍ സേന മാലിയില്‍ പ്രവര്‍ത്തിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 12,000 ലധികം പ്രവര്‍ത്തകരാണു സേനയില്‍ പ്രവര്‍ത്തിക്കുന്നത്. അല്‍ക്വയ്ദ ഉള്‍പ്പെടെ നിരവധി ഭീകരസംഘടനകള്‍ മാലിയില്‍ ശക്തമാണ്.

Top