ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികളായ ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചു

ങ്ങൾക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈറിച്ച് ഓൺലൈൻ ഷോപ്പി ലിമിറ്റഡ് കമ്പനി ഉടമകൾ ഹൈക്കോടതിയിൽ ഹർജി നൽകി. ഒളിവിൽ കഴിയുന്ന കമ്പനി ഉടമകളായ കെ ഡി പ്രതാപൻ ഭാര്യ ശ്രീന എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. സാങ്കല്പികമായ ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള പരാതി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നാണ് ഹർജിയിലെ ആരോപണം. കമ്പനിയുടെ പ്രവർത്തനം എന്തെന്ന് മനസ്സിലാക്കാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെങ്കിൽ മാത്രമെ ബഡ്സ് ആക്ട് ബാധകമാകൂവെന്നും പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഇ.ഡി.തങ്ങൾക്ക് പിന്നാലെയാണെന്നും ഹർജിയിൽ പറയുന്നു. അതിനാൽ ബഡ്സ് ആക്ട് പ്രകാരം തൃശ്ശൂർ ചേർപ്പ് പോലീസ് രജിസ്റ്റർ ചെയ്ത നിക്ഷേപത്തട്ടിപ്പ് കേസ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി തിങ്കളാഴ്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് പരിഗണിക്കും.

Top