heila Dixit’s son-in-law arrested for domestic violence

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിതിന്റെ മരുമകന്‍ സയിദ് മുഹമ്മദ് ഇമ്രാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡന കുറ്റം ചുമത്തിയാണ് അറസ്റ്റ്.

ഇമ്രാനും, ഷീല ദീക്ഷിതിന്റെ മകള്‍ ലതികയും പത്തു മാസത്തോളമായി പിരിഞ്ഞു താമസിക്കുകയാണ്. ബരഖംബ പൊലീസ് സ്റ്റേഷനില്‍ ലതിക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബംഗളൂരുവിലായിരുന്ന ഇമ്രാനെ ഡല്‍ഹി പൊലീസ് അവിടെയെത്തിയാണ് അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top