ഏഴ് സീറ്റര്‍ പതിപ്പുമായി ഹെക്ടര്‍ എസ്‌യുവി; ഉടന്‍ നിരത്തുകളില്‍

എംജിയുടെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‌യുവി ഇപ്പോള്‍ ഏഴ് സീറ്റര്‍ പതിപ്പ് നിരത്തിലെത്തിക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ അഞ്ച് സീറ്ററായിരുന്നു ഈ വാഹനത്തിന്.

അഞ്ച് സീറ്റില്‍ നിന്ന് ഏഴ് സീറ്റിലേക്ക് മാറുന്നുണ്ടെങ്കിലും വാഹനത്തിന്റെ വലിപ്പത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഹെക്ടറിന്റെ ഡിസൈനില്‍ നേരിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

പുതിയ ഹെക്ടര്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. വാഹനം മൂടികെട്ടിയ നിലയില്‍ ഗുജറാത്തിലെ ദേശിയപാതയില്‍ ഓടുന്നതിന്റെ ചിത്രങ്ങള്‍ എന്‍ഡിടിവി കാര്‍ ആന്‍ഡ് ബൈക്ക് ആണ് പുറത്തുവിട്ടിരിക്കുന്നത്.

4655 എംഎം നീളവും 1835 എംഎം വീതിയും 1760 എംഎം ഉയരവും 2750 എംഎം വീല്‍ബേസുമാണ് ഹെക്ടറിന്റെ ഏഴ് സീറ്റര്‍ പതിപ്പിന് നല്‍കിയത്.

Top