ശക്തമായ കാറ്റ് വീശാന്‍ സാധ്യത ; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

കൊച്ചി : കേരള തീരത്ത് തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 30 -40 kmph വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കര്‍ണാടക തീരത്ത് വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്നും, ലക്ഷദ്വീപ് തീരത്ത് പടിഞ്ഞാറ് ദിശയില്‍ നിന്നും കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്, പുതുച്ചേരി തീരത്തു തെക്ക്/തെക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35-45 kmph വേഗതയിലും തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും, ആന്‍ഡമാന്‍ കടലിലും & ആന്‍ഡമാന്‍ തീരത്തും തെക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35-45 kmph വേഗതയിലും
കാറ്റ് വീശുവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Top