സംസ്ഥാനത്തെ കടല്‍ത്തീരങ്ങളില്‍ കനത്ത ജാഗ്രത; തിരമാല ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കടല്‍ത്തീരങ്ങളില്‍ കനത്ത ജാഗ്രത. തിരുവനന്തപുരം പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളില്‍ തിരമാല ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

3.5 മീറ്റര്‍ മുതല്‍ 3.8 മീറ്റര്‍ വരെ തിര ഉയരാനാണ് സാധ്യത. 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top