മണ്ഡല പൂജയ്ക്ക് രണ്ടു ദിവസം ശേഷിക്കെ ശബരിമല പാതയില്‍ വന്‍ ഗതാഗതക്കുരുക്ക്

ksrtc

ശബരിമല : മണ്ഡല പൂജയ്ക്ക് രണ്ടു ദിവസം ശേഷിക്കെ ശബരിമല പാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. എരുമേലി മുതല്‍ നിലയ്ക്കല്‍ വരെയുള്ള റൂട്ടില്‍ മണിക്കൂറുകളാണ് തീര്‍ത്ഥാടകര്‍ കുടുങ്ങിക്കിടക്കുന്നത്. നിലയ്ക്കലില്‍ മതിയായ പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതാണ് ഇതിനു പ്രധാന കാരണം.

ഇന്നലെ രാത്രി മുതലാണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള എത്തുന്ന വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചത്. മണ്ഡലകാലം അവസാനിക്കാറായതിന് പുറമെ സ്‌കൂള്‍ അവധി തുടങ്ങിയതും തീര്‍ത്ഥാടകരുടെ എണ്ണം കൂടാന്‍ കാരണമായി.

അടുത്ത രണ്ടു ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാന്‍ ഇടയുള്ളതിനാല്‍ പാര്‍ക്കിങിന് കൂടുതല്‍ സൗകര്യമൊരുക്കാന്‍, നിലയ്ക്കലില്‍ സന്ദര്‍ശനം നടത്തിയ ഹൈക്കോടതി നിരീക്ഷണ സമിതി പൊലീസിനോട് നിര്‍ദേശം നല്‍കി. അടുത്ത സീസണ്‍ വരെ ഇതിനായി കാത്തിരിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനാവശ്യമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Top