സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ കനത്തമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 40-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ചൊവ്വാഴ്ച മഴപെയ്‌തേക്കാമെന്നും കോഴിക്കോട്, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ബുധനാഴ്ചയും ഒറ്റപ്പെട്ട മഴപെയ്യാനിടയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് എട്ടുവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. 25-ന് കാറ്റിന്റെ വേഗം മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വരെയാവും. 26-ന് കാറ്റിന്റെ വേഗം മണിക്കൂറില്‍ 40 മുതല്‍ 55 കിലോമീറ്റര്‍ വരെയാകുമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ 25, 26 തീയതികളില്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Top