കനത്ത മഞ്ഞുവീഴ്ച; കാശ്മീരില്‍ ദേശീയപാത-44 അടച്ചു

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച. മഞ്ഞുവീഴ്ച അധികമായതോടെ ദേശീയപാത-44 അടച്ചു. ജവഹര്‍ ടണലിന് സമീപത്തെ കനത്ത മഞ്ഞുവീഴ്ചയാണ് ദേശീയപാത അടയ്ക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെയുള്ള മഞ്ഞ് നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. പാത അടച്ചതോടെ നൂറു കണക്കിന് വാഹനങ്ങളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.

Top