ജപ്പാനിൽ കനത്ത മഞ്ഞു വീഴ്ച

ടോക്കിയോ: ജപ്പാനിലെ മിന്നമി-ഒന്നുമയിൽ കനത്ത മഞ്ഞുവീഴ്ച.മഞ്ഞു വീഴ്ചയെ തുടർന്ന് ആയിരത്തിലേറേ ആളുകൾ എക്സ്പ്രസ്‌ വേയിൽ കുടുങ്ങി. ടോക്കിയോയെയും നീഗാട്ടയെയും ബന്ധിപ്പിക്കുന്ന കനേത്‌സു എക്സ്പ്രസ്‌ വേയിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ബുധനാഴ്ച ഒരു കാർ ഐസിനുള്ളിൽ ഉറഞ്ഞു പോയതിനെ തുടർന്ന് രൂപം കൊണ്ട ഗതാഗത കുരുക്ക് വെള്ളിയാഴ്ചയും തുടർന്നതായി എക്സ്പ്രസ്‌ വേയുടെ നടത്തിപ്പ് ചുമതലയുള്ള നിപ്പോൺ കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

15 കിലോമീറ്റോളം നീളത്തിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതായും 40 മണിക്കൂറിൽ കൂടുതൽ ആളുകൾ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയതായും നിപ്പോൺ അറിയിച്ചു. ശക്തമായ മഞ്ഞ് മഴയെത്തുടർന്ന് വൈദ്യുതി ലൈനുകളും ജലവിതരണവുമെല്ലാം തടസപ്പെട്ടു.

Top