ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; നിയുക്ത മേല്‍ശാന്തിമാര്‍ വൈകിട്ട് സന്നിധാനത്തെത്തും

പത്തനംതിട്ട: ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. ഇന്നലെയാണ് ചിങ്ങമാസ പൂജകള്‍ക്കായി നട തുറന്നത്. നിയുക്ത മേല്‍ശാന്തിമാര്‍ ഇന്ന് വൈകിട്ട് സന്നിധാനത്തെത്തും. കഴിഞ്ഞ രണ്ടുദിവസവും സമാനമായ രീതിയില്‍ വന്‍ തിരക്കുണ്ടായിരുന്നു.

മഴയെ തുടര്‍ന്ന് രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവില്‍ നല്ല കാലാവസ്ഥയായതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളൊന്നും ഇല്ല. ഇരുനൂറ് പൊലീസ് സേനാംഗങ്ങളെ സുരക്ഷയ്ക്കായി സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്.

Top