ശക്തമായ മഴയ്ക്ക് സാധ്യത : അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലവാസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും. പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

വയനാട്ടിൽ ദുരന്തസാധ്യത പ്രദേശങ്ങളിൽ കെട്ടിട നിർമാണത്തിനും ക്വാറികൾക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണമേർപ്പെടുത്തി. കോഴിക്കോട് ബേപ്പൂരില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് 18 കുടംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

ജലനിരപ്പ് ഉയർന്നതിനാൽ ബാണാസുര സാഗർ അണക്കെട്ടിൽ നിന്ന് ഇന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും.

വൃഷ്ടി പ്രദേശത്ത് കനത്ത മഴ ആയതിനാൽ ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറക്കും. സെക്കന്റിൽ 8500 ലിറ്റർ വെള്ളമാകും ഒഴുക്കി വിടുക. സ്പിൽവേ ഷട്ടർ നാളെ ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. അണക്കെട്ടിന്റെ താഴ്‌വാരത്തുള്ളവർ ആവശ്യമെങ്കിൽ മാറി താമസിക്കണമെന്ന് ഡാം അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 774.35 മീറ്ററാണ്.

Top