സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; ഇ​ടു​ക്കി​യി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത.

ഇടുക്കി ജില്ലയില്‍ വ്യാഴാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും അറിയിച്ചു.

ഇതിനിടെ ഇന്ന് മലപ്പുറത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. പോരൂര്‍ അയനിക്കോട് വാകപ്പറ്റ കുഞ്ഞാപ്പുവിന്റെ ഭാര്യ സൈനബ (45) ആണ് മരിച്ചത്. മുറ്റത്ത് ഉണക്കാനിട്ട അടയ്ക്ക വാരുന്നതിടെയാണ് സൈനബയ്ക്ക് മിന്നലേറ്റത്.

കേരളത്തില്‍ ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top