കനത്ത മഴയ്ക്കു സാധ്യത ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്കു സാധ്യത. ഇവിടെ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണു വിലയിരുത്തല്‍. അറബിക്കടലിന്റെ തെക്കുകിഴക്കന്‍ തീരത്തും മാലദ്വീപ് മേഖലയില്‍ മല്‍സ്യബന്ധനത്തിനു പോകരുതെന്നു മുന്നറിയിപ്പുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ ഭരണകൂടം അവധി നല്‍കി. ബുധനാഴ്ച മുതല്‍ ജില്ലയില്‍ ശക്തമായ മഴയാണ് പെയ്യുന്നത്.

Top