സംസ്ഥാനത്ത് പല ഭാഗങ്ങളിലും വ്യാപക മഴ ; വെള്ളക്കെട്ടും, ഗതാഗതക്കുരുക്കും

കൊച്ചി : തിരുവനന്തപുരം മുതല്‍ വയനാട് വരെയുള്ള പതിനൊന്ന് ജില്ലകളില്‍ വരുന്ന മൂന്ന് മണിക്കൂറില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം. വടക്ക് കിഴക്കന്‍ കാലവര്‍ഷം സജീവമായതിനെ തുടര്‍ന്നാണ് മഴ ശക്തമായത്.

കൊച്ചിയില്‍ മറൈന്‍ഡ്രൈവിലും മേനക ജംഗ്ഷനിലും റോഡില്‍ വെള്ളംകയറി. പനമ്പള്ളിനഗറില്‍ സര്‍വീസ് റോഡുകളിലും വെള്ളക്കെട്ടുണ്ടായി. റോഡിലെ വെള്ളക്കെട്ടുമൂലം പലയിടത്തും ഗതാഗതകുരുക്കും രൂക്ഷമാണ് . ആലപ്പുഴയിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളത്തിനടിയിലായിട്ടുണ്ട്.

Top