ട്രെയിന്‍ ഗതാഗതം താറുമാറായി ; ഒമ്പത് ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി ; സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഇന്നും താറുമാറായി. ചൊവ്വാഴ്ച്ച സര്‍വീസ് നടത്തേണ്ടിയിരുന്ന ഒമ്പത് ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. ഇതില്‍ രണ്ടെണ്ണം എക്സ്പ്രസ് ട്രെയിനുകളാണ്.

ബംഗളൂരു-എറണാകുളം എക്സ്പ്രസ് (12677), കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081) ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍(56365), പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍(56366), ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍(56361), എറണാകുളം-ആലപ്പുഴ പാസഞ്ചര്‍(56379), കായംകുളം-എറണാകുളം പാസഞ്ചര്‍(56380), കൊല്ലം-കോട്ടയം പാസഞ്ചര്‍(56394), കോട്ടയം-കൊല്ലം പാസഞ്ചര്‍(56393) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

പല സ്ഥലങ്ങളിലും ട്രാക്കില്‍ വെള്ളക്കെട്ടുണ്ടായതാണ് ഗതാഗതം തടസ്സപ്പെടാന്‍ കാരണമായത്. എറണാകുളം സൗത്ത് സ്റ്റേഷനില്‍ വെള്ളം കയറി സിഗ്നല്‍ സംവിധാനം നിലച്ചിരുന്നു.

Top