ക​ന​ത്ത മ​ഴ; കാ​സ​ര്‍​ഗോഡ് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി

കാസര്‍ഗോഡ്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കലാമേളകള്‍ ഉള്‍പ്പെടെ മാറ്റിവയ്ക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിനിടെ ശക്തമായ കാറ്റിലും മഴയിലും ഉപജില്ലാ കലോത്സവം നടക്കുന്ന കൊളത്തൂര്‍ ഗവ.ഹൈസ്‌കൂളില്‍ വേദി തകര്‍ന്നുവീണിരുന്നു. മത്സരം നടന്നുകൊണ്ടിരിക്കെയാണ് സംസ്‌കൃതോത്സവം വേദിയും പന്തലും തകര്‍ന്നു വീണത്.

അപകടത്തില്‍ ഒരു അദ്ധ്യാപകന് പരിക്കേിട്ടുണ്ട്. പന്തലില്‍ ഉണ്ടായവര്‍ അപകടം മനസിലാക്കി ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടതിനാലാണ് വലിയ ദുരന്തം ഒഴിവായത്. കാസര്‍ഗോഡ് രാവണീശ്വരം ജിഎച്എസ്സ്‌കൂളിന്റെ കെട്ടിടത്തിന് മുകളിലേക്കാണ് മരം വീണത്. ഇന്ന് അവധിയായിരുന്നതിനാല്‍ വലിയ അപകടം സംഭവിച്ചില്ല.

Top