കനത്ത മഴ ; പേപ്പാറ ഡാം നിറഞ്ഞു, കരമനയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് പേപ്പാറ ഡാം നിറഞ്ഞു. ഡാമിലെ ജലനിരപ്പ് 107.2 മീറ്ററായാണ് ഉയര്‍ന്നിരിക്കുന്നത്. പരമാവധി സംരക്ഷണ ശേഷി 107.5മീറ്ററാണ്. ഇതിലെത്തിയാല്‍ ഡാം തുറക്കുമെന്ന് ഇറിഗേഷന്‍ വകുപ്പ് അറിച്ചു.

അണക്കെട്ടിന്റെ പരിസര പ്രദേശത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലാണ്. നാല് ഷട്ടറുകളാണ് തുറക്കാന്‍ ഉദ്ദേശിക്കുന്നത്. കരമനയാറിന്റെ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top