സംസ്ഥാനത്ത് അതിതീവ്ര മഴ; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം,മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.

മഴക്കൊപ്പം ശക്തമായ കാറ്റുമുണ്ടാകും. ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഇന്നലെ ഇടുക്കിയിലെ പീരുമേട് 26 സെന്റീമീറ്ററും മൂന്നാറില്‍ 23 സെന്റിമീറ്റര്‍ മഴയുമാണ് ലഭിച്ചത്.

Top