ശക്തമായ മഴ ; തമിഴ്​നാട്ടില്‍ നാല്​ ജില്ലകളില്‍ റെഡ്​ അലര്‍ട്ട്​

കോയമ്പത്തൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ തേനി, ഡിണ്ടുഗല്‍, നീലഗിരി, കോയമ്പത്തൂര്‍ ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ടുദിവസങ്ങളില്‍ തമിഴ്‌നാട്ടിലെ 17 ജില്ലകളില്‍ കനത്ത മഴ ഉണ്ടാവുമെന്ന് ചെന്നൈ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ബാലചന്ദ്രന്‍ അറിയിച്ചു.

നാലുദിവസമായി ജില്ലയില്‍ കനത്ത മഴയാണ്. ഡിണ്ടുഗല്‍ ജില്ലയില്‍ വിനോദ സഞ്ചാരകേന്ദ്രമായ കൊടൈക്കനാല്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ വ്യാപക മണ്ണിടിച്ചില്‍ ഉണ്ടായി. പല റോഡുകളിലും വാഹന ഗതാഗതം മുടങ്ങി. നിരവധി വിനോദസഞ്ചാരികള്‍ കൊടൈക്കനാലിലെ ഹോട്ടലുകളിലും മറ്റും കുടുങ്ങി കിടക്കുകയാണ്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കൊടൈക്കനാലിലെ മുഴുവന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളും പൂര്‍ണമായി അടച്ചിടുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

Top