കനത്ത മഴ; വെള്ളിയാഴ്ച നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തില്‍ വെള്ളിയാഴ്ച പി എസ് സി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ജയില്‍ വകുപ്പിലേക്കുള്ള വെല്‍ഫയര്‍ ഓഫീസര്‍ ഗ്രേഡ് 2 പരീക്ഷയാണ് മാറ്റിവെച്ചത്.

മാറ്റിവെച്ച പരീക്ഷ ആഗസ്റ്റ് 30ന് നടത്തുമെന്നും സ്ഥലത്തിനും സമയത്തിനും മാറ്റമുണ്ടാകില്ലെന്നും പി എസ് സി
അറിയിച്ചു.

കനത്ത മഴയെത്തുടര്‍ന്ന് പരീക്ഷ നടക്കാനിരുന്ന ചില കേന്ദ്രങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളായതോടെയാണ് പരീക്ഷ മാറ്റി വെയ്ക്കാന്‍ പി എസ് സി തീരുമാനിച്ചത്.

Top