വെള്ളപ്പൊക്കത്തിനിടെ മോഷണം; നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

arrest

ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിനിടെ ഇടുക്കി കേന്ദ്രീകരിച്ച് മോഷണം നടത്തിയ നാല് പേരെ പൊലീസ് പിടി കൂടി.

ഇടുക്കിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് നാല് പേര്‍ പിടിയിലായിരിക്കുന്നത്. പ്രളയത്തിനിടെ ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയതോടെയാണ് ഇടുക്കിയില്‍ മോഷണം കൂടിയത്.

വീടുകളുടെ വാതിലുകള്‍ തകര്‍ത്തായിരുന്നു മോഷണം നടത്തിയത്. ബൈക്ക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ സംഘം മോഷ്ടിച്ചിരുന്നു. വിവിധ കേസുകളില്‍ പ്രതികളായവരാണ് പിടിയിലായിരിക്കുന്നത്.

Top