സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത

സൗദി : സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്കാണ് രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളത്.

ജിസാന്‍, അസീര്‍, അല്‍ബാഹ തുടങ്ങിയ പ്രവിശ്യകള്‍ ഉള്‍കൊള്ളുന്ന പടിഞ്ഞാറന്‍ മേഖലയിലാണ് അടുത്ത മൂന്ന് ദിവസങ്ങളില്‍ മഴക്ക് സാധ്യത. ശക്തമായ ഇടിമിന്നലോട് കൂടിയ മഴയാണ് വരും ദിനങ്ങളില്‍ ഈ ഭാഗങ്ങളില്‍ വര്‍ഷിക്കുക. വെള്ളപൊക്ക സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

വരും ദിനങ്ങളില്‍ ഈ ഭാഗങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുവാനും താഴ്ഭാഗങ്ങളിലുള്ളവര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുവാനും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ രാജ്യത്തിന്റെ തലസ്ഥാന നഗരിയുള്‍പ്പെടെയുള്ള ഭാഗങ്ങളിലും കിഴക്കന്‍ മേഖലയിലും കടുത്ത വേനല്‍ ചൂട് തുടരുകയാണ്. റിയാദിലും ദമ്മാമിലും ഇന്നനുഭപ്പെട്ട ശരാശരി ചൂട് നാല്‍പ്പത്തിനാല് ഡിഗ്രിയാണ്. ഇവിടങ്ങളില്‍ വരും ദിവസങ്ങളിലും ചൂട് തുടരാനാണ് സാധ്യത.

Top