ഉത്തരാഖണ്ഡില്‍ കനത്ത മഴയെ തുടര്‍ന്ന് ഏഴ് പേര്‍ മരിച്ചു

ഡെറാഡൂണ്‍: കനത്ത മഴയെത്തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയില്‍ ഏഴുപേര്‍ മരിച്ചു. പിതോരഘര്‍ ജില്ലയുടെ നാച്ചാനി പ്രദേശത്ത് സസ്‌പെന്‍ഷന്‍ ബ്രിഡ്ജും ശക്തമായ മഴയില്‍ ഒലിച്ചുപോയി.

ഡെറാഡൂണിലെ ശാസ്ത്രിനഗര്‍ പ്രദേശത്ത് ഒരു വീട് തകര്‍ന്ന് കുടുംബത്തിലെ നാല് പേര്‍ മരിച്ചു. രണ്ട് പുരുഷന്‍മാര്‍, ഒരു സ്ത്രീ, ഒരു കുട്ടി എന്നിവര്‍ സംഭവസ്ഥലത്തുവെച്ചതന്നെ മരിച്ചു. രണ്ട് കുട്ടികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിതോരഗഢില്‍ മഴ കനക്കുന്നതിനാല്‍ 74 കുടുംബങ്ങളില്‍ നിന്നുള്ള 319 പേര്‍ ജില്ലയില്‍ സ്ഥാപിതമായ ദുരിതാശ്വാസ ക്യാമ്പുകളിലാണ് താമസിക്കുന്നത്. രാമഗംഗ നദിയിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ സരസ്വതി ശിശുമന്ദിര്‍ സ്‌കൂളിലെ 100 വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി വീട്ടിലേക്ക് എത്തിച്ചിട്ടുണ്ട്. കാളി, സാരി, ഗോരി നദികളിലെ ജലനിരപ്പ് അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

Top