സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത

സൗദി : സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റിനും മഴയ്ക്കുമാണ് സാധ്യത.

രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ അല്‍ബാഹ, ജിസാന്‍, മക്ക തുടങ്ങിയ ഭാഗങ്ങളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളത്. മഴ ശക്തമായാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപൊക്കത്തിനും അരുവികള്‍ കര കവിഞ്ഞൊഴുകുന്നതിനും സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

വെള്ളപൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടിയുള്ള യാത്രകള്‍ ഉപേക്ഷിക്കുവാനും സുരക്ഷാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മഴയുള്ള സമയങ്ങളില്‍ ദൂരകാഴ്ച കുറവായതിനാല്‍ റോഡുകളില്‍ അപകട സാധ്യത കൂടുതലാണെന്നും വാഹനങ്ങല്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പ്രവിശ്യ ട്രാഫിക് വിഭാഗവും മുന്നറിയിപ്പ് നല്‍കി.

Top