മഴ ശക്തമായി തുടരുന്നു. . . താറുമാറായി കെഎസ്ആര്‍ടിസി സര്‍വീസുകള്‍

കോഴിക്കോട്: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പൊതുഗതാഗത സംവിധാനവും താറുമാറായിരിക്കുകയാണ്. കോഴിക്കോട് നിന്നും വയനാട്, പാലക്കാട് ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ തടസപ്പെട്ട നിലയിലാണ്.

കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ഇന്നും പാതി വഴിയില്‍ തടസപ്പെട്ടു.

ശനിയാഴ്ച രാവിലെ മുതല്‍ വയനാട്ടിലേക്കുള്ള സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും പൊലീസ് ബസുകള്‍ തടഞ്ഞിട്ടിരിക്കുകയാണ്. കോഴിക്കോട് നിന്ന് പാലക്കാടേക്കുള്ള സര്‍വീസുകളും നിര്‍ത്തിവെച്ചു.

Top