ഉത്തരാഖണ്ഡില്‍ കനത്ത മഴ ; നദികളിലെയും തടാകങ്ങളിലെയും ജലനിരപ്പ് ഉയര്‍ന്നു

ത്തരാഖണ്ഡില്‍ കനത്ത മഴയെ തുടര്‍ന്ന് നദികളിലെയും തടാകങ്ങളിലെയും ജലനിരപ്പ് ഉയര്‍ന്നു. തെഹ്രി തടാകത്തിന്റെ ജലനിരപ്പ്, അല്‍മോറ ജില്ലയില്‍ കോസി, സുവാല്‍ എന്നീ നദികളുടെയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

റോഡ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് ബീമാണ്ട നാലയ്ക്കു സമീപം ഋഷികേശ്-ചമ്പ റൂട്ടില്‍ ഗതാഗതം നിര്‍ത്തിവെച്ചു .

താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പോകണമെന്നും ,ഉത്തരാഖണ്ഡിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപൊക്കമുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കനത്തമഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു മുസ്സൂറി ഗ്രാമത്തില്‍ ഒരു പെണ്കുട്ടി മരിച്ചിരുന്നു. കനത്ത മഴ ഉത്തരാഖണ്ഡിലെ ഗ്രാമങ്ങളില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്.

Top