തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

heavy rain

തിരുവനന്തപുരം: തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെ മഴയുണ്ടാകും. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഉരുള്‍പൊട്ടലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് രാത്രി കാലങ്ങളില്‍ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം. ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനും നിര്‍ദ്ദേശം നല്‍കി. ഇതുകൂടാതെ ബീച്ചുകളിലെത്തുന്ന വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

മലയോര മേഖലകളില്‍ മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാല്‍ ചെറുചാലുകളുടെയും തോടുകളുടെയും സമീപത്തും മരങ്ങളുടെ അടിയിലും വാഹനം പാര്‍ക്ക് ചെയ്യരുത്. . മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് വീശാന്‍ സാധ്യയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

Top