സംസ്ഥാനത്ത് അതിതീവ്രമഴ; പത്തനംതിട്ടയില്‍ റെഡ് അലേര്‍ട്ട്, തിരുവനന്തപുരത്ത് ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ടയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട കുന്നംതാനത്ത് മൂന്ന് മണിക്കൂറിനിടെ 117.4 മി.മീ മഴയാണ് പെയ്തത്. അതേസമയം, തിരുവനന്തപുരത്തും മഴ കനക്കുകയാണ്. ജില്ലയില്‍ ജില്ലാ കളക്ടര്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊന്മുടി തുറക്കില്ല. ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങളും കടലോര-കായലോര-മലയോര യാത്രകള്‍ക്കും നിരോധനമേര്‍പ്പെടുത്തി.

Top