സംസ്ഥാനത്ത് മഴ ശക്തമാകുന്നു: ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് വടക്കന്‍ ജില്ലകളില്‍ ആണ് ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും, ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ട് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും, യെല്ലോ അലര്‍ട്ട് പത്തനംതിട്ട, അലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട് ജില്ലകളില്‍ ആണ്. കേരളത്തില്‍ മഴ സജീവമായത് അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്തമായതോടെയാണ്.

ബംഗാള്‍ ഉള്‍ക്കടലിലെ മധ്യപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് മേഖലയോട് ചേര്‍ന്ന് ഇന്ന് ന്യൂനമര്‍ദം ഉടലെടുക്കും. ഇത് കേരളത്തിലെ വടക്കന്‍ കേരളത്തിലെ സാധാരണ മഴ ശക്തമാക്കാന്‍ കാരണമാകും എന്നാണ് പ്രവചനം. ജൂണില്‍ ആരംഭിച്ച കാലവര്‍ഷം രണ്ട് ആഴ്ചയിലേറെയായി മന്ദഗതിയിലായിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമായി മാറിയതോടെ കേരളത്തില്‍ വീണ്ടും മഴ സജീവമായി വരികയാണ്.

Top