ഹിമാചലില്‍ മഴക്കെടുതി രൂക്ഷം; ഉരുള്‍പൊട്ടി ക്ഷേത്രം തകര്‍ന്നു 9 മരണം

ഷിംല: കനത്ത മഴയെ തുടര്‍ന്ന് ഹിമാചലില്‍ ക്ഷേത്രം തകര്‍ന്നു 9 മരണം. ഉരുള്‍പൊട്ടി ക്ഷേത്രത്തിലേക്ക് പതിക്കുകയായിരുന്നു. കൂടുതല്‍ പേര്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന. അതേസമയം സംസ്ഥാനത്ത് കനത്ത മഴയില്‍ മണ്ണിടിഞ്ഞ് റോഡുകള്‍ തടസപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായ മഴയില്‍ ഷിംല-ചണ്ഡീഗഡ് റോഡ് ഉള്‍പ്പെടെ നിരവധി റോഡുകളാണ് തടസപ്പെട്ടത്.ബസുകള്‍ക്കും ട്രക്കുകള്‍ക്കുമായുള്ള പ്രധാനറോഡുകളാണിത്. ഹിമാചലിലെ എല്ലാ സ്‌കൂളുകളും കോളജുകളും ഓഗസ്റ്റ് 14 വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു പ്രസ്താവനയില്‍ അറിയിച്ചു. സോളനിലുണ്ടായ മേഘവിസ്ഫോടനത്തില്‍ ഏഴുപേര്‍ മരിച്ചു.

 

Top