ചെന്നൈയില്‍ കനത്ത മഴ; പ്രധാന നഗരങ്ങള്‍ ഉള്‍പ്പടെ വെള്ളത്തില്‍

ചെന്നൈ: ചെന്നൈയില്‍ കനത്ത മഴ. രാത്രി പെയ്ത കനത്ത മഴയില്‍ ചെന്നൈയിലെ പല ഭാഗങ്ങളിലും വെള്ളം കയറി. ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

ചെന്നൈയ്ക്ക് പുറമെ കാഞ്ചീപുരം അടക്കമുള്ള വടക്കന്‍ തമിഴ്നാട്ടിലും ശക്തമായ മഴയാണ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top