പ്രളയക്കെടുതി;കേരളത്തെ സഹായിക്കാനായി ഈ സംസ്ഥാനങ്ങളും രംഗത്ത്

Kerala Police-flood

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കാനായി ഛത്തീസ്ഗഡ്, തെലുങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ രംഗത്ത്. സംസ്ഥാനങ്ങള്‍ ഭക്ഷ്യ ധാന്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

തെലുങ്കാനയില്‍ നിന്നും 500 മെട്രിക് ടണ്‍ അരി കേരളത്തിലേക്ക് അയച്ചു കഴിഞ്ഞു. ഛത്തീസ്ഗഡിന്റെ 2,500 ടണ്‍ അരിയും ആന്ധ്രയുടെ 2,000 ടണ്‍ അരിയും ദുരിതാശ്വാസത്തിനായി കേരളത്തില്‍ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ സഹായിക്കാന്‍ സന്നദ്ധരായ നല്ല മനസുകള്‍ക്ക് നന്ദിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top