ഉത്തരേന്ത്യയില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്; കേരളത്തില്‍ ഒറ്റപ്പെട്ട മഴ

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ ന്യൂനമര്‍ദ്ദമുണ്ടാകുമെന്നാണ് പ്രവചനം. എന്നാല്‍ പുതിയ ന്യൂനമര്‍ദ്ദം കാരണം കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. അതിനാല്‍ സംസ്ഥാനത്ത് നിലവില്‍ ആശങ്കയ്ക്ക് വകയില്ല. പുലര്‍ച്ചെ തുടങ്ങിയ മഴ ദേശീയ തലസ്ഥാനമേഖലയില്‍ ദുരിതം വിതയ്ക്കുകയാണ്. ഡല്‍ഹി സാകേതില്‍ മതില്‍ വീണ് പാര്‍ക്ക് ചെയ്ത നിരവധി വാഹനങ്ങള്‍ക്ക് കേടുപറ്റി. താഴ്ന്ന പ്രദേശങ്ങള്‍ മിക്കയിടത്തും വെള്ളത്തിലായി.

ദേശീയ പാതകകള്‍ മുങ്ങിയതിനാല്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ബദര്‍പൂര്‍ ഫ്‌ളൈ ഓവര്‍, സരിതാ വിഹാര്‍, ഡല്‍ഹി ദുരുഗ്രാം ദേശീയപാതയെന്നിവിടങ്ങളില്‍ വെള്ളം കയറിയതിനാല്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടിരിക്കുകയാണ്.

വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ മണ്‍സൂണ്‍ ശക്തിപ്രാപിക്കും. മധ്യപ്രദേശിലും ഡല്‍ഹിയിലും ചത്തീസ്ഗഡിലും ഝാര്‍ഖണ്ഡിലും ബിഹാറിലും ഒഡിഷയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ രണ്ടു ദിവസം നീണ്ടു നില്‍ക്കും.

Top