ശനിയാഴ്ച്ച കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: ശനിയാഴ്ച കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാളെ മുതല്‍ വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം നാളെ കൂടുതല്‍ ശക്തമാകും. ഇതോടെ മഴയും ശക്തി പ്രാപിക്കും. അഞ്ച് വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും നാളെയും ഓറഞ്ച് അലര്‍ട്ടുണ്ട്.

മഴ കനത്തതോടെ പലയിത്തും ചെറു അണക്കെട്ടുകള്‍ തുറന്നു. ട്രോളിങ് നിരോധനത്തിനുശേഷം വെള്ളിയാഴ്ച മുതലേ മീന്‍പിടിക്കാന്‍ അനുമതിയുള്ളൂ. ഇടുക്കി, മലപ്പുറം, കോഴിക്കോട്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗമുള്ള കാറ്റുണ്ടാകാം. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. ട്രോളിങ് നിരോധനത്തിന് ശേഷം മത്സ്യബന്ധനത്തിനുളള അനുമതി വെള്ളിയാഴ്ച മുതലാകും നടപ്പിലാകുക.

Top