ചാലക്കുടി വഴിയുളള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

തൃശ്ശൂര്‍: കനത്ത മഴയിലും വെള്ളപ്പാച്ചിലിലും ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ ട്രാക്കിന് താഴെ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇപ്പോള്‍ ഒറ്റ ട്രാക്കിലൂടെ മാത്രമാണ് ട്രെയിന്‍ ഗതാഗതമുള്ളത്.
ജനശതാബ്ദി , ആലപ്പി എക്‌സ്പ്രസ്, ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്.

ഒറ്റ ട്രാക്കിലൂടെ ആയതിനാല്‍ മറ്റ് ട്രെയിനുകളും വൈകിയോടാനുളള സാധ്യതയുണ്ട്.ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസവും കനത്ത മഴയില്‍ ചാലക്കുടിയില്‍ ഏറെ നാശനഷ്ടങ്ങളുണ്ടായിരുന്നു.

Top