സംസ്ഥാനത്ത് മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

heavyrain

തിരുവനന്തപുരം: സംസ്ഥാനത്ത് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും മഴ ശക്തമാകുന്ന സാഹചര്യത്തിലാണിത്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് മഴ ശക്തമായത് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി രൂപപ്പെട്ട സാഹചര്യത്തിലാണ്. നാളെയും മറ്റന്നാളും വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരും.

മഴ കനത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയര്‍ന്ന് 2390.66 അടിയിലെത്തി. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നതിനാല്‍ നേരിയ ആശങ്കയിലാണ് പെരിയാറിന്റെ തീരത്തുള്ളവര്‍. എന്നാല്‍ നിലവില്‍ ആശങ്ക വേണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ഉല്‍പാദനം കൂട്ടി ജലനിരപ്പ് ക്രമീകരിക്കുകയാണ്.

Top