കനത്ത മഴ തുടരുന്നു; നെടുമ്പാശ്ശേരി വിമാനത്താവളം നാലു ദിവസത്തേക്ക് അടച്ചു

കൊച്ചി: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാലു ദിവസത്തേക്ക് അടച്ചു. വിമാനത്താവളം ഇനി ശനിയാഴ്ചയേ തുറന്നു പ്രവര്‍ത്തിക്കകുയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.

റണ്‍വേയും പാര്‍ക്കിങ്ങ് ബേയും ഓപ്പറേഷന്‍സ് ഏരിയയുമടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നാണ് വിമാനത്താവളം താത്ക്കാലികമായി അടച്ചത്. ബുധനാഴ്ച പുലര്‍ച്ചെ നാല് മുതല്‍ രാവിലെ ഏഴു വരെ വിമാനങ്ങള്‍ ഇറങ്ങുന്നതിനായിരുന്നു ആദ്യ ഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. പിന്നീട് ഉച്ചയ്ക്ക് രണ്ടു മണിവരെ വിമാനത്താവളം താത്ക്കാലികമായി അടയ്ക്കാനായിരുന്നു തീരുമാനമായത്. എന്നാല്‍ മഴ കുറയാത്ത സാഹചര്യത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിവരെ വിമാനത്താവളം അടച്ചതായി അധ്കൃതര്‍ അറിയിക്കുകയായിരുന്നു.

Top