തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുന്നു

മിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുന്നു. കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ എട്ടര മണി വരെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ നാലു ജില്ലകളിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും രാമനാഥപുരം, വിരുദുനഗര്‍,തേനി ജില്ലകളിലെ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലും സ്ഥിതി സമാനമാണ്. സ്‌കൂളുകളിലും കല്യാണമണ്ഡപങ്ങളിലുമായി ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ ഉള്‍പ്പെടെ നാല് ജില്ലകളിലും സേവനത്തിനായി എത്തിയിട്ടുണ്ട്.

നാഗപട്ടണം, തിരുവാരൂര്‍,തഞ്ചാവൂര്‍,പുതുക്കോട്ട, രാമനാഥപുരം, വിരുദുനഗര്‍,ശിവഗംഗ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. തിരുനെല്‍വേലി നഗരത്തില്‍ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. താമരഭരണി, പാപനാശം നദികള്‍ കരകവിഞ്ഞു. അണക്കെട്ടുകളില്‍ നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കി വിടുന്നുണ്ട്. നദിക്കരയിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top