മുംബൈയില്‍ കനത്ത മഴ തുടരുന്നു; ബസ് സര്‍വീസുകൾ തടസപ്പെട്ടു

മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുന്നു. 24 മണിക്കൂറിനിടെ പലയിടത്തും 98 മില്ലീമീറ്റര്‍ മഴ വരെ രേഖപ്പെടുത്തി. വെള്ളക്കെട്ടിനെ തുടര്‍ന്ന് സര്‍ബര്‍ബന്‍ സര്‍വീസുകള്‍ ചിലത് റദ്ദാക്കി.

ബസ് സര്‍വീസുകളും തടസപ്പെട്ടു. ശക്തമായ കാറ്റില്‍ പലയിത്തും മരം കടപുഴകി വീണു.
നാളെ മഴ കൂടുതല്‍ ശക്തമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്ന് മുംബൈയില്‍ ഓറഞ്ച് അലര്‍ട്ടും നാളെ റെഡ് അലര്‍ട്ടുമാണ്. താനെ, പാല്‍ഖര്‍, തുടങ്ങീ ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്.

 

Top