കനത്ത മഴ; ബ്രഹ്മപുത്ര കരകവിഞ്ഞു, ഉത്താരാഖണ്ഡിലും ബീഹാറിലും റെഡ് അലര്‍ട്ട്

കൊല്‍ക്കത്ത: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് മഴ.ഉത്താരാഖണ്ഡ്,ബീഹാര്‍ എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.അസമില്‍ രണ്ട് ലക്ഷത്തോളം പേര്‍ വിവിധ ക്യാമ്പുകളിലാണ് കഴിയുന്നത്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. പലയിടത്തും റോഡ് ഗതാഗതം പൂര്‍ണമായും നിലച്ചു. ബ്രഹ്മപുത്രാ നദി കരകവിഞ്ഞൊഴുകി.

അരുണാചല്‍ പ്രദേശ്,സിക്കിം,പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കടല്‍ക്ഷോഭം ഉണ്ടാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top