കേരളത്തില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

strong wind,rain

തിരുവനന്തപുരം: ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു. വ്യാഴാഴ്ച വരെ മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറിനുള്ളില്‍ 7 മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. 25ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും 26ന് ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലുമാണു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒഡീഷ തീരത്ത് രൂപംകൊണ്ട ചുഴലിക്കാറ്റ് ഛത്തീസ്ഗഢ് ഭാഗത്തേക്ക് നീങ്ങുകയാണ്.

Top