വരും ദിവസങ്ങളില്‍ യുഎഇയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് അധികൃതര്‍

അബുദാബി: യുഎഇയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുമ്പോള്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് അബുദാബി പൊലീസ് നിര്‍ദേശിച്ചു. വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിത അകലം പാലിക്കുകയും കാലാവസ്ഥ സംബന്ധിച്ചുള്ള ഏറ്റവും പുതിയ അറിയിപ്പുകള്‍ ശ്രദ്ധിക്കുകയും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം.

മഴയുള്ള സാഹചര്യങ്ങളില്‍ റോഡുകളിലെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ റോഡുകളിലെ ഇലക്ട്രോണിക് സൈന്‍ ബോര്‍ഡുകളിലും സ്മാര്‍ട്ട് ടവറുകളിലും പ്രദര്‍ശിപ്പിക്കുന്ന വേഗപരിധി പാലിക്കുകയും വേണം. വേഗത നിയന്ത്രിക്കാന്‍ ആവശ്യപ്പെടുന്ന എസ്എംഎസ് സന്ദേശങ്ങളും  ഡ്രൈവര്‍മാര്‍ക്ക ലഭിക്കും.

Top