മുംബൈയില്‍ ശക്തമായ മഴയും കാറ്റും; കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി

മുംബൈ: മുംബൈയില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ശക്തമായ മഴയും കാറ്റുമുണ്ടായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നഗരത്തിലെ കൊളാബയില്‍ 46 കൊല്ലത്തിനിടെയുള്ള ഏറ്റവും കൂടിയ മഴയാണ് ഇതുവരെ രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയില്‍ അല്‍പം ശമനമുണ്ടായതിനാല്‍ ലോക്കല്‍, സബ്അര്‍ബന്‍ ട്രെയിനുകള്‍ നിലവില്‍ സമയക്രമം പാലിക്കുന്നുണ്ട്. ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയാനും അത്യാവശ്യ ജോലികള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു.

മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും അടുത്ത 3-4 മണിക്കൂറില്‍ 60-70, ചിലപ്പോള്‍ 80 കി/മണിക്കൂര്‍ വേഗത്തിലുള്ള കാറ്റോടു കൂടിയ മിതമോ ശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ചില മേഖലകളില്‍ ശക്തമായ ഇടിയും മിന്നലും ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാനിരീക്ഷണ വകുപ്പ് ട്വിറ്ററിലൂടെ അറിയിച്ചു.

Top