കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത ; മുന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്കും അതിതീവ്ര ഇടിമിന്നലിനും സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് അലര്‍ട്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇടിമിന്നിലും കാറ്റിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ ചെറിയ തോതില്‍ മഴയുണ്ടാവുമെന്നാണ് പ്രവചനം.

Top